25 September Friday

ബോധവൽക്കരണവുമായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
പാലക്കാട്‌
സമൂഹത്തിൽ കോവിഡ്‌ വ്യാപനം കൂടിയ സാഹചര്യത്തിൽ നഗരത്തിൽ ഓടിനടന്ന് ബോധവൽക്കരണം നടത്തുകയാണ്‌ ഒരു കൂട്ടം വിദ്യാർഥികൾ. സമ്പർക്ക വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുന്ന നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ, ബസ്‌ തൊഴിലാളികൾ, ലോട്ടറി വിൽപ്പനക്കാർ, പൊലീസ്‌ എന്നിവർക്ക്‌‌ കോയമ്പത്തൂരിലെ വിവിധ സ്വകാര്യ കോളേജുകളിൽ പഠിക്കുന്ന അഞ്ച്‌ വിദ്യാർഥികൾ ഫെയ്‌സ്‌ ഷീൽഡും മാസ്‌ക്കും നൽകി.
മരുതറോഡ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷ ഹോസ്‌പിറ്റൽ എൻജിനിയറിങ്‌ ഉടമ കെ വി വിഘ്നേഷാണ്‌ പദ്ധതിക്ക്‌ നേതൃത്വം നൽകിയത്. കോയമ്പത്തൂരിലെ വിവിധ കോളേജുകളിൽ ബിരുദപഠനം നടത്തുന്ന സി അനൂപ്‌, ഇ എസ്‌ അശ്വിൻ, എ അക്ഷയ്, ആർ അബീഷ്, ആദിത്യൻ എന്നിവരാണ്‌ സന്നദ്ധ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്‌. കോവിഡിനെ തുടർന്ന്‌ കോളേജുകൾ അടച്ചതോടെയാണ്‌ യുവ സംരംഭകനായ വിഘ്നേഷിന്റെ സഹായത്തോടെ പാലക്കാട്‌  കോട്ട, സ്റ്റേഡിയം ബസ് സ്റ്റാൻഡ്‌ എന്നിവയ്‌ക്ക്‌ സമീപം കോവിഡ്‌ പ്രതിരോധ സ്റ്റാൾ തുടങ്ങിയത്‌. ചെറിയ വിലയ്‌ക്ക്‌ മാസ്‌ക്‌‌, പിപിഇ കിറ്റ്‌, സാനിറ്റൈസർ, ഇൻഫ്രാറെഡ്‌ തെർമോ മീറ്റർ, ഗ്ലൗസ്‌, ഓക്‌സിമീറ്റർ തുടങ്ങി ഇരുപതോളം കോവിഡ്‌ പ്രതിരോധ സാമഗ്രികൾ വിൽപ്പനയ്‌ക്കുണ്ട്‌. ചെറിയ വരുമാനവും അതോടൊപ്പം സമൂഹത്തിൽ തങ്ങളാൽ ആകുംവിധം കോവിഡ്‌ പ്രതിരോധ പ്രവർത്തന പങ്കാളിത്തവും എന്നതാണ്‌ ലക്ഷ്യമെന്ന്‌ വിദ്യാർഥികൾ പറയുന്നു. പ്രതികൂല സാഹചര്യത്തിലും ജോലി ചെയ്യുന്നവർക്ക്‌ സൗജന്യമായാണ്‌ മാസ്‌ക്കും ഫെയ്‌സ്‌ ഷീൽഡും വിതരണം ചെയ്തതെന്ന്‌ വി വിഘ്നേഷ്‌ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top