09 August Tuesday

ഭക്ഷ്യ എണ്ണകളുടെ 
ചില്ലറ വിൽപ്പന: 
സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
പാലക്കാട്
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ പലചരക്കുകടകളിൽ നിയമവിരുദ്ധമായി ഭക്ഷ്യ എണ്ണകൾ ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്‌ ഭക്ഷ്യസുരക്ഷാ ഓഫീസർ. ലേബൽ വിവരങ്ങൾ ഇല്ലാത്തതിനാൽ ഭക്ഷ്യ എണ്ണയുടെ ഗുണവും പഴക്കവും ഉപഭോക്താക്കൾക്ക് നേരിട്ട് ഉറപ്പാക്കാൻ കഴിയില്ല. 
ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിക്കുന്ന എണ്ണകൾ ഫുഡ് ഗ്രേഡ് അല്ലാത്ത പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത്. അത്തരം പാത്രങ്ങളിൽനിന്നും എണ്ണയിലേക്ക് ചേരുന്ന രാസവസ്തുക്കൾ തുടർച്ചയായി ഉപയോഗിക്കുന്നത്‌ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top