16 August Tuesday
എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും

എൽഡിഎഫ്‌ റാലി നാളെ

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
 
പാലക്കാട്‌
മുഖ്യമന്ത്രിയെ അപകടപ്പെടുത്താനും എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനും കോൺഗ്രസും ബിജെപിയും നടത്തുന്ന സംഘടിത ശ്രമം തുറന്നുകാട്ടാൻ എൽഡിഎഫ്‌ നേതൃത്വത്തിൽ ശനി വൈകിട്ട്‌ റാലി നടത്തും. 
കോട്ടമൈതാനിയിൽ 4.30ന്‌ നടക്കുന്ന റാലി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം          എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. എൽഡിഎഫ്‌ നേതാക്കൾ സംസാരിക്കും. 
സമാധാന അന്തരീക്ഷം തകർത്തും വികസന പ്രവർത്തനങ്ങൾ അട്ടിമറിച്ചും ജനകീയ സർക്കാരിനെതിരെ നടത്തുന്ന അപവാദപ്രചാരണങ്ങൾ തുറന്നുകാണിക്കാനുമാണ്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ റാലി നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top