04 July Saturday

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; കൂടുതൽ പേരെ ചോദ്യം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

 

കഞ്ചിക്കോട്‌-
കഞ്ചിക്കോട്‌ വനിതാ ഹോസ്റ്റലിൽ സെക്യൂരിറ്റി ജീവനക്കാരനെ തലയ്‌ക്കടിച്ച്‌ കൊന്ന കേസിൽ പ്രതിയെ കണ്ടെത്താനായി പൊലീസ്‌ കൂടുതൽ പേരെ ചോദ്യം ചെയ്തു. കൊലപാതകം ക്യാമറിയിൽ പതിഞ്ഞതിനാൽ ദൃശ്യത്തിലുള്ളയാളുമായി സാമ്യം തോന്നിയ കൂടുതൽ പേരെ ചോദ്യംചെയ്‌തു. 
തമിഴ്നാട്ടിൽ നിന്നും എത്തിയ ട്രക്ക് ഡ്രൈവർമാരും ചോദ്യം ചെയ്തവരിൽ ഉൾപ്പെടും. പ്രതിയെ ഉടൻ പിടികൂടുമെന്ന്‌ വാളയാർ സിഐ യൂസഫ് നടുത്തറമേൽ പറഞ്ഞു. പ്രതി മാസ്‌ക്‌ ഉപയോഗിച്ചിരുന്നു. കൊല്ലപ്പെട്ട ജോണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ കോഴിക്കോട്ടേക്ക്‌ കൊണ്ടുപോയി.
പ്രധാന വാർത്തകൾ
 Top