08 August Saturday

ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള സ്‌കൂളിൽ വിദ്യാർഥികളെക്കൊണ്ട്‌ അധ്യാപകരുടെ കാൽ കഴുകിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

കോട്ടയം പള്ളിക്കത്തോട് അരവിന്ദ പബ്ലിക് സ്കൂളിൽ അധ്യാപികയുടെ കാൽ വിദ്യാർഥിനിയെക്കൊണ്ട് കഴുകിക്കുന്നു

പള്ളിക്കത്തോട്> സ്വകാര്യ സ്കൂളിൽ കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകി തുടപ്പിച്ചു. കോട്ടയം പള്ളിക്കത്തോട് അരവിന്ദ പബ്ലിക് സ്കൂളിലാണ് സംഭവം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ "ഗുരുവന്ദന'ത്തിന്റെ  പേരിലായിരുന്നു കാൽ കഴുകിക്കൽ. വിദ്യാർഥികൾ കാൽ കഴുകുന്ന ചിത്രം സ്കൂളിന്റെ വെബ്സൈറ്റിലും ഫേസ്‌ബുക്കിലും പ്രചരിച്ചതോടെ  വിവാദമായി. ഹീനമായ പ്രവർത്തിയാണെന്ന അഭിപ്രായം വിവിധയിടങ്ങളിൽ നിന്നുയർന്നു. വിവാദമായതോടെ സ്കൂളിന്റെ സൈറ്റിൽനിന്ന്‌ ചിത്രം അപ്രത്യക്ഷമായി.

ഹയർസെക്കൻഡറി വരെ ഓരോ ക്ലാസിൽ നിന്നും രണ്ട് വിദ്യാർഥികളെ വീതമാണ് അധ്യാപകരുടെ കാൽ കഴുകാൻ തെരഞ്ഞെടുത്തത്. പ്രിൻസിപ്പൽ ഉൾപ്പെടെ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും കാൽകഴുകി തുടപ്പിച്ചു. നിലവിളക്കിനുസമീപം അധ്യാപകരെ കസേരയിൽ ഇരുത്തിയായിരുന്നു ചടങ്ങ്. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുമ്പ്‌ ഈ സ്കൂളിനെ ആർഎസ്എസ് ആയുധപ്പുരയും പരിശീലന കേന്ദ്രവുമാക്കിയത് വിവാദമായിരുന്നു. കണ്ണൂരിൽ നിന്നുള്ള പ്രവർത്തകരടക്കം നൂറ്റമ്പത്‌ പേർക്കാണ് 20 ദിവസം നീണ്ട പരിശീലനം നൽകിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top