06 December Sunday

കോവിഡ്‌ : സംസ്ഥാനത്ത് മുൻകരുതൽ കർശനമാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020


തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ്‌ വ്യാപനത്തിന്‌ വേഗം കൂടുന്നതിനാൽ സാമൂഹിക അകലം പാലിക്കലും റിവേഴ്‌സ്‌ ക്വാറന്റൈനും ശക്തമാക്കും. അപകടസാധ്യത കൂടുതലുള്ളവരിലേക്ക്‌ രോഗം പടരുന്നത്‌ തടയാനാണിത്‌. ആദ്യഘട്ടത്തിൽ സമൂഹമൊന്നാകെ സ്വീകരിച്ചിരുന്ന മുൻകരുതലിൽ അയവുവന്നതായി വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടുന്നു. ആഗസ്‌തോടെ രോഗികളുടെ എണ്ണം വർധിക്കുമെന്ന്‌‌‌‌ ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌.

ജനുവരി 30നാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി കോവിഡ്‌ സ്ഥിരീകരിക്കുന്നത്‌. രോഗികളുടെ എണ്ണം 500 കടക്കാൻ 98 ദിവസമെടുത്തു (മെയ്‌ ഏഴ്‌). 27ന്‌ 1003ആയി. അടുത്ത 12 ദിവസംകൊണ്ട്‌ രോഗികളുടെ എണ്ണം 2000 കടന്നു (ജൂൺ എട്ട്‌). തുടർന്നുള്ള 12 ദിവസംകൊണ്ട്‌  രോഗികൾ 3039 ‌ആയി ‌‌(ജൂൺ 20). അടുത്ത 1000 പേരിൽ രോഗം സ്ഥിരീകരിക്കാൻ എടുത്തത്‌  ഏഴു ദിവസം മാത്രം (ജൂൺ 27–- 4071 രോഗികൾ). ഞായറാഴ്‌ചവരെ രോഗം സ്ഥിരീകരിച്ച 4189 ൽ 495 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. ജൂൺ ആദ്യ ആഴ്‌ച ആകെ രോഗികളുടെ 10.45 ശതമാനമായിരുന്നു സമ്പർക്കത്തിലൂടെ. നിലവിൽ ഇത്‌ 11.82 ശതമാനമായി. കഴിഞ്ഞ മൂന്ന്‌  ദിവസങ്ങളിൽ മാത്രം 39 പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. മരിച്ച 22ൽ 15 പേരും 60നു മുകളിൽ പ്രായമുള്ളവരാണ്‌. നാലുമാസം പ്രായമായ കുഞ്ഞും മരിച്ചു. രണ്ടുപേർ ഒഴികെ മരിച്ച എല്ലാവരും ഗുരുതര രോഗങ്ങളുള്ളവർ.

മുംബൈയിൽ സംഭവിക്കുന്ന 70 ശതമാനത്തോളം മരണവും തീവ്രപരിചരണം ലഭിക്കാത്തതിനാലാണെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു‌. രോഗം അനിയന്ത്രിതമായി പടർന്നപ്പോൾ ഐസിയു ഉൾപ്പെടെയുള്ള തീവ്രചികിത്സാ സംവിധാനം തികഞ്ഞില്ല. സംസ്ഥാനത്ത്‌ ഈ സാഹചര്യമൊഴിവാക്കാൻ അപകടസാധ്യത കൂടുതലുള്ളവരിലേക്ക്‌ രോഗം പടരാതെ തടയലാണ്‌‌ സർക്കാർ ലക്ഷ്യം‌. സംസ്ഥാന മാതൃകയിൽ ‘ബ്രേക്ക്‌ ദി ചെയിൻ’ നടപ്പാക്കിയ മുംബൈ ധാരാവിയിൽ രോഗവ്യാപന നിരക്ക്‌ 12ൽനിന്ന്‌ ഒരു ശതമാനമായി കുറയ്‌ക്കാനായത്‌ ശുഭസൂചകമാണെന്നും സർക്കാർ നിയോഗിച്ച കോവിഡ്‌ വിദഗ്‌ധസമിതി ചൂണ്ടിക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top