21 October Thursday
761 പേർ യോഗ്യത നേടി

സിവിൽ സർവീസ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ശുഭം കുമാറിന്‌ ഒന്നാം റാങ്ക്; പട്ടികയിൽ മലയാളിത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

തൃശൂർ
സിവിൽ സർവീസ്‌ പരീക്ഷയിൽ കേരളത്തിന്‌  തിളക്കമാർന്ന വിജയം. ആറാം റാങ്ക്‌ നേടിയ തൃശൂർ കോലഴി സ്വദേശി കെ മീര ഉൾപ്പെടെ നിരവധിപേർ ആദ്യ നൂറിൽപ്പെട്ടു.   നാലാം ശ്രമത്തിലാണ് ഇരുപത്തിയേഴുകാരിയുടെ ഈ സ്വപ്‌നനേട്ടം.  പോട്ടോർ ഷൈൻനഗർ കണ്ണമ്മാട്ടിൽ ബിസിനസ്സുകാരനായിരുന്ന കെ രാമദാസിന്റെയും അധ്യാപികയായ കെ രാധികയുടെയും മകളാണ്‌. പോട്ടോർ കുലപതി മുൻഷി ഭവൻസ്‌ വിദ്യാമന്ദിറിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തൃശൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി. ഒരുവർഷം എൽ ആൻഡ്‌ ടിയിൽ ജോലി ചെയ്തു. രാജിവച്ച്  കഴിഞ്ഞ മൂന്നുവർഷമായി  പരിശീലനത്തിലായിരുന്നു. സഹോദരി: വൃന്ദ.

മീരയെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മന്ത്രി കെ രാജൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉൾപ്പെടെ നിരവധിപേർ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.

മിഥുൻ പ്രേംരാജ്‌ (12), കരിഷ്‌മ നായർ (14), അപർണ രമേശ്‌ (35), അശ്വതി ജിജി (41), നിഷ (51), വീണ എസ്‌ സുദൻ (57), എം പി അപർണ  (62), ധീന ദസ്‌തഗീർ (63) തുടങ്ങിയവരും ആദ്യ നൂറിൽ ഉൾപ്പെട്ട മലയാളികളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top