19 March Tuesday

നാടിന്റെ കുതിപ്പിന‌് ജനങ്ങളുടെ സല്യൂട്ട‌്

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019


ആലപ്പുഴ\ കോഴിക്കോട‌്
എൽഡിഎഫ‌് സർക്കാർ ജനമനസുകളിൽ എത്രമാത്രം ആഴ‌്ന്നിറങ്ങിയതെന്നതിന്റെ തെളിവായി കേരളസംരക്ഷണ യാത്രാ സ്വീകരണങ്ങൾ. പുരോഗതിയിലേക്ക‌് നാട‌് കുതിക്കുന്നത‌് ജീവിതം കൊണ്ടറിഞ്ഞ പതിനായിരങ്ങളാണ‌് യാത്രകളെ വരവേൽക്കാനെത്തുന്നത‌്. കർഷകത്തൊഴിലാളി പോരാട്ടങ്ങളുടെ ഈറ്റില്ലമായ കുട്ടനാട്ടിലെ ജനാവലി നെടുമുടിയിൽ നൽകിയ സ്വീകരണമേറ്റുവാങ്ങിയാണ‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ‌്ണന്റെ നേത‌ൃത്വത്തിലുള്ള തെക്കൻ മേഖലാ യാത്രയുടെ ശനിയാഴ‌്ചത്തെ  പര്യടനം തുടങ്ങിയത‌്. പ്രളയത്തിൽ കിടപ്പാടംപോലും നഷ്ടപ്പെട്ട നൂറുകണക്കിനാളുകൾ തങ്ങളെ നെഞ്ചോട‌് ചേർത്തുപിടിച്ച സർക്കാരിനോടുള്ള പ്രതിബദ്ധതയാൽ പ്രചോദിതരായി സ്വീകരണകേന്ദ്രങ്ങളിലെത്തി. ചേർത്തലയിൽ മന്ത്രി പി തിലോത്തമൻ  വരവേൽക്കാനെത്തി.

ജില്ലയിലെ അവസാനത്തെ സ്വീകരണ കേന്ദ്രമായ അരൂർ പൂച്ചാക്കലിലും ആവേശകരമായ സ്വീകരണമായിരുന്നു. നവോത്ഥാന സന്ദേശമുണരുന്ന കോട്ടയം ജില്ലയിലെ  വൈക്കത്തായിരുന്നു സമാപന സ്വീകരണം. പൊതുയോഗം സിപിഐ എം കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനംചെയ്തു. ഞായറാഴ‌്ച കുറുപ്പുന്തറ, പാല, എറ്റുമാനൂർ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക‌് ശേഷം യാത്ര കോട്ടയത്ത‌് സമാപിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ യാത്രയ‌്ക്ക‌് മൂന്നാംദിവസവും കോഴിക്കോട‌്  ജില്ലയിൽ ഉജ്വല സ്വീകരണം ലഭിച്ചു. രാവിലെ ചേളന്നൂരിൽനിന്നാരംഭിച്ച യാത്ര പൂവാട്ടുപറമ്പ‌്, രാമനാട്ടുകര എന്നിവിടങ്ങളിലെ വരവേൽപ്പിനുശേഷം കോഴിക്കോട‌് മുതലക്കുളത്ത‌് സമാപിച്ചു. മുതലക്കുളത്ത‌് ജാഥ എത്തുന്നതിനു മുമ്പുതന്നെ ജനനിബിഡമായിരുന്നു.

ഓരോ സ്വീകരണ കേന്ദ്രത്തിലും കർഷകരും കർഷകത്തൊഴിലാളികളും അടക്കം നിരവധിപേർ പങ്കെടുത്തു. മോഡി സർക്കാരിന്റെ വർഗീയതക്കെതിരെ  ജാഗ്രതപ്പെടുത്തിയായിരുന്നു ജാഥാംഗങ്ങളുടെ പ്രസംഗം. ഒപ്പം എൽഡിഎഫ‌് സർക്കാരിന്റെ ജനപക്ഷ നടപടികൾ അക്കമിട്ട‌് വിവരിച്ചു.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന‌് കരുത്ത‌് പകരുമെന്നതിന്റെ വിളംബരംകൂടിയായി സ്വീകരണങ്ങൾ.  കോഴിക്കോട‌് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ യാത്ര ഞായറാഴ‌്ച മലപ്പുറം ജില്ലയിലേക്ക‌് പ്രവേശിക്കും. ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ യാത്രയെ സ്വീകരിക്കും. ആദ്യസ്വീകരണം കൊണ്ടോട്ടിയിലാണ‌്. തുടർന്ന‌് വള്ളിക്കുന്ന‌് കോഹിനൂർ, തിരൂരങ്ങാടി തൃക്കുളം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട‌് താനൂരിൽ സമാപിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top