29 February Saturday

നിയമസഭാ സമ്മേളനം 29 മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


തിരുവനന്തപുരം
നിയമസഭാ സമ്മേളനം 29 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ  മന്ത്രിസഭ തീരുമാനിച്ചു. ജനുവരി 30 മുതൽ ചേരാനാണ് നേരത്തെ ഉദ്ദേശിച്ചത്. 30ന്‌ യുഡിഎഫ്‌ ചില പ്രയാസം അറിയിച്ചിരുന്നു. അതിനാലാണ്‌ സമ്മേളനം ഒരുദിവസം മുമ്പ്‌ ചേരാൻ തീരുമാനിച്ചത്‌.

29ന്‌ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും സമ്മേളനം ആരംഭിക്കുക. പൂർണബജറ്റ്‌ സഭ അംഗീകരിക്കും. തദ്ദേശ വാർഡ്‌ വിഭജനത്തിനുള്ള ദേദഗതിബില്ലും അവതരിപ്പിക്കും.


പ്രധാന വാർത്തകൾ
 Top