24 August Saturday

റെയിൽവേ സ്വകാര്യവൽക്കരണം: ആഗസ‌്ത‌് 14ന‌് രാജ‌്ഭവൻ മാർച്ച‌്

സ്വന്തം ലേഖകൻUpdated: Monday Jul 22, 2019

തിരുവനന്തപുരം > റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ആഗസ‌്ത‌് 14ന‌് രാജ‌്ഭവൻ മാർച്ച‌് നടത്താൻ സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. പൊതുമേഖല സ്വകാര്യവൽക്കരിച്ച‌് രാജ്യത്തിന്റെ സമ്പത്ത‌് കോർപറേറ്റുകൾക്ക‌് വിട്ടുകൊടുക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തും. നവ ഉദാരവൽക്കരണനയങ്ങൾക്ക‌് ബദലൊരുക്കുന്ന കേരള സർക്കാരിനെ തകർക്കാൻ സംഘപരിവാറും യുഡിഎഫും കുത്തകമാധ്യമ പിന്തുണയോടെ നടത്തുന്ന കുപ്രചാരണങ്ങൾ തിരിച്ചറിയാനും കൗൺസിൽ ആഹ്വാനംചെയ‌്തു.

സ്വകാര്യവൽക്കരണഭാഗമായി റെയിൽവേ കോച്ച‌് ഫാക്ടറികളും പ്രിന്റിങ‌് പ്രസുകളും പ്രവർത്തനം നിർത്തിവയ‌്ക്കുകയാണ‌്. രണ്ടാംമോഡി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഓഹരിവിൽപ്പനയുമാണ‌് പ്രഖ്യാപിച്ചത‌്.  ലാഭത്തിലുള്ളവയും ഈ പട്ടികയിലുണ്ട‌്. തൊഴിൽനിയമ ഭേദഗതികളും  വരാന്‍പോകുന്നു.

ഹിന്ദുസ്ഥാൻ ന്യൂസ‌്പ്രിന്റ‌് ലിമിറ്റഡ‌്, ഹിന്ദുസ്ഥാൻ ലൈഫ‌് കെയർ ലിമിറ്റഡ‌്, ഫാക്ട‌് തുടങ്ങിയവ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം. ഹിന്ദുസ്ഥാൻ ഓർഗാനിക‌് കെമിക്കൽസ‌് ലിമിറ്റഡ‌് കൊച്ചി യൂണിറ്റിനെ ബിപിസിഎൽ ഏറ്റെടുക്കണം. കെഎസ‌്ആർടിസിയുടെ പുനരുദ്ധാരണം പൂർണമാക്കി പ്രതിസന്ധി പരിഹരിക്കണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. കൗൺസിൽ ഞായറാഴ്ച സമാപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top