Deshabhimani

കർണാടകത്തെ ന്യായീകരിച്ച് 
വി ഡി സതീശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 02:36 AM | 0 min read


കോട്ടയം
അങ്കോള അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ അലംഭാവം കാണിച്ച കർണാടക സർക്കാരിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കനത്ത മഴയാണ് പ്രശ്നമെന്നും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉദാസീനത ഉണ്ടായിട്ടില്ലെന്നും സതീശൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. സർക്കാരിന് പരിമിതികളുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നിടത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്.

രക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ പ്രയാസമാണ്. അപകടത്തിൽപ്പെട്ട് മണ്ണിനടിയിൽ കിടക്കുകയല്ലേ. എല്ലാവർക്കും നിസ്സഹായാവസ്ഥയല്ലേ എന്നും സതീശൻ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home