27 May Wednesday

മുത്തൂറ്റ്‌ കൂട്ട പിരിച്ചുവിടൽ : പണിമുടക്ക് 76 ദിവസം പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


കൊച്ചി
മുത്തൂറ്റ്‌ ഫിനാൻസിലെ കൂട്ട പിരിച്ചുവിടലിനെതിരെ നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 76 ദിവസം പിന്നിട്ടു. ചൊവ്വാഴ്ച എറണാകുളം ഹെഡ്‌ ഓഫീസിനു മുന്നിലെ സമരകേന്ദ്രത്തിലേക്ക്‌ കപ്പൽശാല വർക്കേഴ്സ്‌ യൂണിയൻ (സിഐടിയു) അഭിവാദ്യവുമായി എത്തി. പ്രതിഷേധ ധർണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി മനോജ് ഉദ്ഘാടനം ചെയ്തു. കപ്പൽശാല വർക്കേഴ്സ്‌ യൂണിയൻ ട്രഷറർ പി എ വിനീഷ് അധ്യക്ഷനായി. എസ്‌ സതീഷ്‌, സി സി രതീഷ്‌, എ സുനിൽകുമാർ, മായ എസ്‌ നായർ എന്നിവർ സംസാരിച്ചു.

ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് യൂണിറ്റിന്റെ അനിശ്ചിതകാല പണിമുടക്ക്  നടക്കുന്ന എറണാകുളം ബാനർജി റോഡിലെ സമരപ്പന്തലിൽ സാനിറ്റൈസർ, വെള്ളം, ഹാൻഡ്‌ വാഷ്‌ ലിക്വിഡ്‌ എന്നിവ സജ്ജമാക്കി.  സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു.


പ്രധാന വാർത്തകൾ
 Top