19 September Saturday
ഇന്ന്‌ ലോക അവയവദാന ദിനം

പൊറ്റെക്കാട് കുടുംബത്തിൽ അവയവദാനം കുടുംബകാര്യം ; നേത്രദാനത്തിന്‌ സന്നദ്ധയായി പന്ത്രണ്ടു വയസുകാരി ഗീതിക

എം സനോജ‌്Updated: Thursday Aug 13, 2020


നിലമ്പൂർ (മലപ്പുറം)
നേത്രദാനത്തിന്‌ സന്നദ്ധയായി പന്ത്രണ്ടു വയസുകാരി ഗീതിക വിനോദ് മുന്നോട്ടുവന്നപ്പോൾ കുടുംബാംഗങ്ങൾ എതിർത്തില്ല. കാരണം, അത്‌‌ നിലമ്പൂരിലെ  പൊറ്റെക്കാട് കുടുംബത്തിന്‌ പുതിയ കാര്യമല്ല. നേത്രദാനത്തിന്‌ തയ്യാറാകുന്ന 105–-ാം കണ്ണിയാണ്‌ ഈ കൊച്ചുമിടുക്കി. 

ഗീതിക വിനോദ്  / ദിവാകരൻ നായർ

ഗീതിക വിനോദ് / ദിവാകരൻ നായർ


 

പൊറ്റെക്കാട് കുടുംബത്തിലെ മുതിർന്ന അംഗമായിരുന്ന കുഞ്ഞിമാളു അമ്മയുടെ പേരിൽ തുടങ്ങിയ സ്മാരക ട്രസ്റ്റിലൂടെയാണ് പെരിന്തൽമണ്ണ അൽസലാമ കണ്ണാശുപത്രിയിലേക്ക്‌ നേത്രദാന സമ്മതപത്രം നൽകിയത്. ഗീതികയാണ് നേത്രദാന സമ്മതപത്രം നൽകിയവരിൽ പ്രായം കുറഞ്ഞയാൾ.  91 വയസുള്ള  ദിവാകരൻ നായരാണ് മുതുർന്ന പൗരൻ. 26 പേർ എംഇഎസ് മെഡിക്കൽ കോളേജിന് മരണാനന്തര അവയവദാനത്തിനും സമ്മതപത്രം നൽകി. 2017ൽ മരിച്ച കുഞ്ഞുലക്ഷ്‌മി അമ്മയുടെ അവയവങ്ങൾ ദാനംചെയ്‌തിരുന്നു.  മുഴുവൻ അംഗങ്ങളെയും അവയവദാനത്തിനായി സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം. 

കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന പലരും ഇപ്പോൾ മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ്‌ താമസം. കുറച്ചുപേർ ഡൽഹി, ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും താമസിക്കുന്നു. 31 കുടുംബങ്ങളിലായി 115 പേരാണുള്ളത്‌.  വിശിഷ്ട സേവനത്തിന്‌ രാഷ്‌ട്രപതിയുടെ പൊലീസ്‌ മെഡൽ വാങ്ങിയ ഗോമതി അനിലും കുടുംബാംഗമാണ്‌. കുഞ്ഞിമാളു അമ്മയുടെയും ഭർത്താവ് ‌എം പി വേലായുധൻ നായരുടെയും ചരമദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തുചേരും.  കുടുംബയോഗത്തിലാണ് കണ്ണുകൾ ദാനംചെയ്യാൻ തീരുമാനിച്ചത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top