21 August Wednesday

അന്തർസംസ്ഥാന ബസുകളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണം: വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


സ്വന്തം ലേഖിക
അന്തർസംസ്ഥാന, ദീർഘദൂര ബസുകളിൽ വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന‌് വനിതാ കമീഷൻ. കല്ലട ബസിലെ പീഡനശ്രമത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ,  ഉടമ സുരേഷ‌് കല്ലടയെ വിളിച്ചുവരുത്തി ശാസിച്ചു. യാത്രയിലുടനീളം ബസിൽ കെയർ ടേക്കറെ നിയോഗിക്കുന്നതടക്കമുള്ള നിർദേശങ്ങൾ സുരേഷ‌് അംഗീകരിച്ചതായി അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ബസ‌് ജീവനക്കാരായി നിയമിക്കരുത‌്. നിയമനത്തിന‌് മുന്നോടിയായി പൊലീസ‌് ക്ലിയറൻസ‌് നിർബന്ധമാക്കണമെന്നും കമീഷൻ നിർദേശിച്ചു.

ദീർഘദൂര ബസുകൾ നിശ്ചിതദൂരം പിന്നിടുമ്പോൾ പ്രാഥമികാവശ്യത്തിന‌് നിർത്തണം. നിർത്തുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങൾ ടിക്കറ്റ‌് ബുക്ക‌് ചെയ്യുമ്പോൾത്തന്നെ ലഭ്യമാക്കണം. ജീവനക്കാർക്ക‌് ബോധവൽക്കരണം നടത്തണം. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ബസ‌് ഓപ്പറേറ്റർമാർക്കും കത്ത‌് നൽകും. കെഎസ‌്ആർടിസി എംഡിയുമായും കൂടിക്കാഴ്ച നടത്തുമെന്ന‌് ജോസഫൈൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top