22 October Tuesday

കവളപ്പാറയിൽ ആറുമാസത്തിനകം വീട്‌: പി വി അൻവർ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

 

എടക്കര
കവളപ്പാറ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തുടർജീവിതം സാധ്യമാക്കാൻ  ആറുമാസത്തിനകം സ്ഥലം വാങ്ങി വീട് നിർമിച്ചുനൽകുമെന്ന് പി വി അൻവർ എംഎൽഎ.  ദുരന്തഭൂമിയിൽ സർവകക്ഷി അനുശോചനയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ജൻശിക്ഷൻ സൻസ്ഥാന്റെ കീഴിൽ 18നും 35നും ഇടയിൽ പ്രായമുള്ള പ്രദേശത്തെ മുഴുവൻ പേർക്കും സൗജന്യ തൊഴിൽ പരിശീലനവും താമസവും ഭക്ഷണവും ഒരുക്കുമെന്ന് പി വി അബ്ദുൾവഹാബ് എംപിയും അറിയിച്ചു. അനുശോചന യോഗത്തിൽ സംസാരിച്ച ജനനേതാക്കളിൽ പലർക്കും കണ്‌ഠമിടറി. ‘അതിജീവിക്കണം നമുക്ക്’  പ്രതിജ്ഞയെടുത്താണ് യോഗം അവസാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരൻപിള്ള, വൈസ് പ്രസിഡന്റ് വത്സല അരവിന്ദൻ, ബ്ലോക്ക് പ്രസിഡന്റ് പി പി സുഗുതൻ, ടി രവീന്ദ്രൻ, പി ഷെഹീർ, സി ആർ പ്രകാശ്, ഉബൈദ്, അശോകൻ, രാജഗോപാലൻ,  ആർ സുഭാഷ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top