19 September Sunday

ഗ്രാമീൺ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

മലപ്പുറത്ത് ഗ്രാമീണ്‍ ബാങ്ക് ഹെഡ് ഓഫീസിനുമുന്നിൽ നടന്ന ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

 

മലപ്പുറം
കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്‌സ്‌ യൂണിയന്റെയും ആഭിമുഖ്യത്തിൽ  ഗ്രാമീൺ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കി. ബാങ്കിന്റെ 634 ശാഖകളിലും 10 റീജണൽ ഓഫീസുകളിലും ഹെഡ് ഓഫീസിലുമടക്കം പണിമുടക്ക് പൂർണമായിരുന്നു.
മുഴുവൻ തസ്തികകളിലും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഹാർഡ് വെയർ, ടെക് പ്രൊഡക്ട്‌സ് പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 
മലപ്പുറത്ത് ഗ്രാമീൺ ബാങ്ക് ഹെഡ് ഓഫീസിനുമുന്നിൽ ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ  ജില്ലാ സെക്രട്ടറി കെ വിജയകുമാർ,  എഐആർആർബിഇഎ വൈസ് പ്രസിഡന്റ് കെ ജി മദനൻ, സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ് എ കെ വേലായുധൻ, ബെഫി  ജില്ലാ സെക്രട്ടറി ജി കണ്ണൻ, കെജിബിഒയു ജില്ലാ സെക്രട്ടറി മോഹൻകുമാർ, പി എം രാധാകൃഷ്ണൻ, ജീവൻ  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top