25 September Friday

പ്രളയം: 549 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020
മലപ്പുറം
പ്രളയകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഒരുക്കുന്നത്‌ 549 ക്യാമ്പുകൾ. ഏകദേശം 85,000 പേർക്ക്‌ ഇവിടെ താമസിക്കാം. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നാല് തരത്തിലാണ്‌ ക്യാമ്പുകൾ. ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ക്യാമ്പുകളിൽ നേരത്തെ എത്തിക്കും. 
പ്രളയത്തിൽ ഒറ്റപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന്‌ അവശ്യ രക്ഷാ ഉപകരണങ്ങളോടുകൂടി പൊലീസ്, ഫയർഫോഴ്‌സ്, സന്നദ്ധ പ്രവർത്തകർ എന്നിവരെ നിയോഗിക്കും. 
ആവശ്യമായ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും ശേഖരിക്കും. രക്ഷാപ്രവർത്തനത്തിന്‌ മുൻകൂട്ടി ബോട്ടുകൾ എത്തിക്കും. ഒരുക്കം വിലയിരുത്താൻ എഡിഎം എൻ എം മെഹറലിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സബ് കലക്ടർ കെ എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടർമാരായ പി എൻ പുരുഷോത്തമൻ, ഒ ഹംസ, കെ ലത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top