16 July Thursday

പച്ചക്കറി വാഹനത്തിൽ ലഹരിവസ്‌തുക്കൾ കടത്താൻ ശ്രമം; 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

പ്രതികളായ മൊയ്തീനും അബ്ദുവും എക്‌സൈസ് ഉദ്യോഗസ്ഥർക്കൊപ്പം

എടക്കര 
പിക്കപ്പ്‌ വാഹനത്തിൽ പച്ചക്കറി ലോഡിനൊപ്പം ഒളിച്ചുകടത്തിയ 14 ചാക്ക് ലഹരിവസ്തുക്കൾ എക്‌സൈസ്‌ പിടികൂടി. രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തു.  പെരിന്തൽമണ്ണ കോഡൂർ വടക്കേമണ്ണ കൊളക്കാടൻ മൊയ്തീൻ (53), പെരിന്തൽമണ്ണ മുണ്ടക്കോട് പെരുവൻ കുഴിയിൽ അബ്ദു (48) എന്നിവരാണ്‌ ശനിയാഴ്ച പകൽ ഒന്നോടെ ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. മൈസൂരുവിൽനിന്നാണ്‌ ലഹരിവസ്‌തുക്കൾ കടത്തിയത്‌.  12000 ചെറു പാക്കറ്റ് ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്.  ഡ്രൈവർ മൊയ്തീൻ മുമ്പും സമാന കേസിലകപ്പെട്ടയാളാണെന്ന് അധികൃതർ പറഞ്ഞു. നടപടിക്രമങ്ങൾക്കുശേഷം ഇവരെ വഴിക്കടവ് പൊലീസിന് കൈമാറി.
പ്രധാന വാർത്തകൾ
 Top