15 July Wednesday

വനിതാ ഡോക്ടറെ കൈയേറ്റംചെയ്യാൻ ശ്രമം: 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
തിരൂർ
തിരൂർ ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടറെ കൈയേറ്റംചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന്‌ പേർ അറസ്റ്റിൽ. വെളിയങ്കോട് സ്വദേശികളായ കാദിയാരകത്ത് കാക്കത്തറയിൽ പി വി ഷൈലോക്ക് (41), വടക്കേ പുറത്ത് ഷമീർ ഖാൻ (35), ചങ്ങരംകുളം കോക്കൂർ വൈക്കത്ത് വളപ്പിൽ അബൂബക്കർ (39) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പകൽ 12.30ഓടെയാണ് സംഭവം. പിഎംആർ വിഭാഗത്തിലെ ഒപി വിഭാഗത്തിലെ ജീവനക്കാരിയെ അസഭ്യം പറഞ്ഞ പ്രതികൾ ജനറൽ ഒപി വിഭാഗത്തിൽ എത്തി വനിതാ ഡോക്ടറെ കൈയേറ്റംചെയ്യാൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് തിരൂർ എസ്ഐ പ്രതികളെ അറസ്റ്റുചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top