20 September Friday

സ്വാഗതസംഘം ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019

ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് മൊറയൂർ വാലഞ്ചേരിയിൽ പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യുന്നു

 

കൊണ്ടോട്ടി
ജൂൺ 13 മുതൽ 17 വരെ  കൊണ്ടോട്ടിയിൽ  നടക്കുന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. 
മൊറയൂർ വാലഞ്ചേരി ഗവ. എൽപി സ‌്കൂളിന് സമീപമാണ് ഓഫീസ്. മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ‌്ഘാടനംചെയ‌്തു. ടി കെ ഹംസ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് സ്വാഗതം പറഞ്ഞു.
 
അരി അഷ‌്റഫിന്റെ വക 
കൊണ്ടോട്ടി
ദേശീയ സെമിനാറിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഭക്ഷണത്തിനുള്ള അരി സ‌്പോൺസർ ചെയ‌്തത‌് പുളിക്കലെ പി എൻ അഷ്റഫ്. അഞ്ചുദിവസമായി നടക്കുന്ന സെമിനാറിൽ ഭക്ഷണത്തിനാവശ്യമായ 350 കിലോ അരിയാണ് അഷ്റഫ് സ്പോൺസർ ചെയ്തത്. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ അഷ്റഫ് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന് തുക കൈമാറി.
പ്രധാന വാർത്തകൾ
 Top