03 June Wednesday

വിശക്കില്ല അവയ്‌ക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

ഡിവൈഎഫ്ഐ ന​ഗരത്തിലെ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നു

മലപ്പുറം
പ്രതിരോധത്തിലാണ്‌ വീടകങ്ങൾ. ആരുടെയും വയറെരിയാതിരിക്കാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന സർക്കാരും നാടും.  പ്രതിസന്ധിയുടെ കാലത്തും മാതൃകയാണ്‌ മൃഗസ്നേഹികളായ ഈ യുവാക്കളുടെ പ്രവർത്തനം. 
ഡിവൈഎഫ്ഐ നേതൃത്വത്തിലാണ്‌ ന​ഗരത്തിലെ നായ്ക്കൾക്കും മറ്റ് ജീവികൾക്കും ഭക്ഷണം നൽകുന്നത്. ആറ് മാസം മുമ്പാണ് ഇത് തുടങ്ങിയത്. ദിവസവും രാത്രി ഏഴിനുള്ളിൽ യുവാക്കൾ തീറ്റയെത്തിക്കും.   ചെറാട്ടുകുഴിയിലെ വീടുകളിൽനിന്ന് ശേഖരിക്കുന്ന പുതിയ ഭക്ഷണംമാത്രമാണ് നൽകുന്നത്. ഭക്ഷണമായി എത്തുന്ന യുവാക്കളെ കണ്ടാൽ ജീവികൾ ഓടിയെത്തും.  ബക്കറ്റുകളിൽ കരുതിയ ഭക്ഷണങ്ങളും വെള്ളവും അവയുടെ വിശപ്പകറ്റും.  ന​ഗരത്തിലെയും സമീപത്തെയും പ്രത്യേക കേന്ദ്രങ്ങളിലാണ്  വിതരണം. ഇ പി മൃദുൽ ശേഖർ, കെ വനീഷ്, കെ ശ്രീഹരി, എം നിധീഷ് എന്നിവരാണ്   ഭക്ഷണം നൽകുന്നത്. ലോക്ക് ഡൗണിൽ തെരുവോരത്തെ സഹജീവികൾക്ക് ഭക്ഷണം മുടക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഇവർക്ക് കരുത്തേകുന്നു.
പ്രധാന വാർത്തകൾ
 Top