02 June Tuesday

ജില്ലയിൽ 109 സമൂഹ അടുക്കളകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
മലപ്പുറം
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമൂഹ അടുക്കളകൾക്ക്‌ പ്രിയമേറുന്നു. 109 സമൂഹ അടുക്കളകളാണ്‌ ജില്ലയിൽ പ്രവർത്തിക്കുന്നത്‌. 2304 പേർക്ക് പ്രഭാതഭക്ഷണവും 34,262 പേർക്ക് ഉച്ചഭക്ഷണവും 9601 പേർക്ക് അത്താഴവും തിങ്കളാഴ്ച വിതരണംചെയ്തു. 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലും സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പൊന്മള, ഒതുക്കുങ്ങൽ പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും രണ്ടുവീതം അടുക്കളകളാണ് സജീകരിച്ചിരിക്കുന്നത്.
പ്രധാന വാർത്തകൾ
 Top