11 December Wednesday

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 
ജില്ലാ സമ്മേളന ഭാഗമായി വേങ്ങരയിൽ നടന്ന പ്രകടനം

 

വേങ്ങര 
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഹാറൂൺ റഷീദ് നഗറിൽ (വേങ്ങര എ കെ മാൻഷൻ ഓഡിറ്റോറിയം) നടന്നു. പൊതുസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ സജിത്ത് ഷൈൻ അധ്യക്ഷനായി. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ, കെഎപിഎ സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൺ, സംസ്ഥാന വൈസ് പ്രസിഡന്റ് മുദ്ര ഗോപി, ജില്ലാ ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസർ മനുമോഹൻ, എം കെ സൈനുദ്ദീൻ ഹാജി, സബാഹ് കുണ്ടുപുഴക്കൽ, വിജയൻ മാറഞ്ചേരി, യൂസഫ് കാസിനൊ, ഗഫൂർ റിനി, സൂപ്പർ അഷ്റഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട സ്വാഗതവും വി എസ് സുനിൽ നന്ദിയും പറഞ്ഞു. 
സമ്മേളനത്തിന് മുന്നോടിയായി വേങ്ങര ടൗണിൽ പ്രകടനം നടത്തി. സമ്മേളനത്തിൽ ഫോട്ടോഗ്രഫി, വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്തു. ഫോട്ടോഗ്രഫി മത്സരത്തിൽ ബാബു പുലാക്കിൽ (പെരിന്തൽമണ്ണ), ജസീർ കുറ്റിപ്പുറം (എടപ്പാൾ), റിയാസ് ചേറൂർ (വേങ്ങര) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വേങ്ങര മേഖലയിലെ 60 വയസ്സ് തികഞ്ഞ ഫോട്ടോഗ്രാഫർമാരെ ആദരിച്ചു. ഫോട്ടോ പ്രദർശനം സംസ്ഥാന പിആർഒ മസൂദ് മംഗലം ഉദ്ഘാടനംചെയ്തു. ഫോട്ടോഗ്രഫി ക്ലബ് കോ- ഓർഡിനേറ്റർ നാസി അബ്ദുൾ നാസർ അധ്യക്ഷനായി. ട്രേഡ് ഫെയർ മുൻ സംസ്ഥാന പ്രസിഡന്റ് വിജയൻ മാറഞ്ചേരി ഉദ്ഘാടനംചെയ്തു. ജില്ലാ ട്രഷറർ കെ ജി രോഷിത് അധ്യക്ഷനായി. മികച്ച മേഖലയായി മഞ്ചേരിയെ തെരഞ്ഞെടുത്തു. 
ഭാരവാഹികൾ:സജിത്ത് ഷൈൻ (പ്രസിഡന്റ്), വി എസ് സുനിൽ, അഫ്സൽ ഐറിസ് (വൈസ് പ്രസിഡന്റ്), ശശികുമാർ മങ്കട (സെക്രട്ടറി), പി കെ ഷാജി, സുരേഷ് ചിത്ര (ജോ. സെക്രട്ടറി), കെ ജി രോഹിത് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top