10 December Tuesday

എക്സൈസ് കലാ കായികമേള: 
വിളംബര ദീപശിഖ ജില്ലയിലെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

എക്സൈസ് കലാ കായികമേളയുടെ വിളംബരവുമായി ദീപശിഖാ പ്രയാണം ജില്ലാ അതിര്‍ത്തിയായ ചങ്ങരംകുളത്തെത്തിയപ്പോള്‍

 

മലപ്പുറം
 എക്സൈസ് കലാ കായികമേളയുടെ ദീപശിഖാ പ്രയാണത്തിന്  ജില്ലാ അതിർത്തിയായ ചങ്ങരംകുളത്ത്  സ്വീകരണം. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ സി സുനുവിന്റെ  നേതൃത്വത്തിൽ അത്‌ലറ്റുകൾ എത്തിച്ച ദീപശിഖ മലപ്പുറം കമീഷണർ ഏറ്റുവാങ്ങി. 
സ്വീകരണത്തോടനുബന്ധിച്ച് കളരിപ്പയറ്റ്, ശിങ്കാരിമേളം, ഓട്ടൻതുള്ളൽ, ഫ്ലാഷ് മോബ് എന്നിവ ഒരുക്കിയിരുന്നു.- ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തുന്ന ഓട്ടൻതുള്ളൽ എറണാകുളം ഡിവിഷനിലെ അസി. എക്സൈസ് ഇൻസ്പെക്ടർ  ജയരാജ് അവതരിപ്പിച്ചു. ദീപശിഖ തിരൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ  സ്വീകരണം ഏറ്റുവാങ്ങി കലാ കായികമേള വേദിയായ കലിക്കറ്റ് സർവകലാശാലയിലെത്തിച്ചേർന്നു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top