Deshabhimani

6 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 12:59 AM | 0 min read

 

പെരിന്തൽമണ്ണ
ബൈക്കില്‍ കടത്തിയ 5.900 കിലോഗ്രാം കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ. തിരൂര്‍ ആദൃശേരി ഈങ്ങാപടലില്‍ ജാഫര്‍ അലി (40)ആണ്‌ പിടിയിലായത്‌. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് അതിഥിത്തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി വില്‍പ്പനനടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലെ ഏജന്റുമാരായ മലയാളികളുള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. രണ്ട് കിലോഗ്രാമിന്റെ പായ്ക്കറ്റ്‌ 35,000 മുതല്‍ 40,0000 രൂപവരെ വിലയിട്ട് പറയുന്ന സ്ഥലത്ത്  എത്തിച്ച് കൊടുക്കുന്നതിലെ പ്രധാനിയാണ്‌ പിടിയിലായത്‌. ജാഫര്‍ അലിയെ മുമ്പ്‌ അഞ്ചുകിലോ കഞ്ചാവുമായി തളിപ്പറമ്പ് എക്സൈസും എംഡിഎംഎയുമായി പെരിന്തല്‍മണ്ണ എക്സൈസും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങി വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍ ഒ സിബി, പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി കെ ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ഇൻസ്‌പെക്ടർ സുമേഷ് സുധാകരന്‍, എസ്ഐ എന്‍ റിഷാദലി, എസ്‌സിപിഒ ജയേഷ്, പ്രശാന്ത്  എന്നിവരും ഡാന്‍സാഫ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്.
 


deshabhimani section

Related News

0 comments
Sort by

Home