17 January Sunday

കർഷക പോരാട്ടത്തിന്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്‌കെടിയു–- കർഷക സംഘം ആഭിമുഖ്യത്തിൽ മലപ്പുറത്ത്‌ നടത്തിയ പ്രകടനം

മലപ്പുറം

ഡൽഹിയിലെ കർഷക –- കർഷക തൊഴിലാളി പ്രക്ഷോഭകരെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ നാടാകെ പ്രതിഷേധം. കർഷകസംഘം, കെഎസ്‌കെടിയു നേതൃത്വത്തിൽ ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധവും പൊരുതുന്ന കർഷകർക്ക്‌ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.  കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ നാരായണൻ തിരൂരിലും കെ ടി അലവിക്കുട്ടി വേങ്ങരയിലും ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ പി സന്തോഷ്‌ കൊണ്ടോട്ടിയിലും വൈസ്‌ പ്രസിഡന്റ്‌ ജെ ക്ലീറ്റസ്‌ വണ്ടൂരിലും എക്സിക്യൂട്ടീവ്‌ അംഗം കെ സുന്ദരരാജൻ മലപ്പുറത്തും ഉദ്‌ഘാടനംചെയ്തു. പള്ളിക്കലിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി സന്തോഷ് ഉദ്ഘാടനംചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top