17 January Sunday

എസ്എഫ്ഐ 
പ്രദർശനം ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 

മലപ്പുറം

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി എസ്എഫ്ഐ പ്രദർശനം സംഘടിപ്പിക്കും.  സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് വാർഡിൽ ഒരുക്കുന്ന പ്രദർശനത്തിനുള്ള സാമഗ്രികളുടെ നിർമാണ ക്യാമ്പ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാർ ഭരണ നേട്ടങ്ങൾ, വികസനങ്ങൾ, മാതൃകാ പദ്ധതികൾ എന്നിവ ഉൾക്കൊള്ളിച്ചുള്ളതാണ് പ്രദർശനം.  വീഡിയോ, പോസ്റ്റർ, തോരണങ്ങൾ, കൊളാഷ് എന്നിവയുടെ നിർമാണ ക്യാമ്പിൽ ആലമ്പാടാൻ ആനന്ദ്, കെ ഗോപിക, പി റിസ് വാന, കെ മനീഷ്, സി നിവേദ് കല്ലിങ്കൽ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top