മലപ്പുറം
ജില്ലയിൽ ഞായറാഴ്ച 721 പേർക്ക് കോവിഡ് –-19 സ്ഥിരീകരിച്ചു. 688 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. 24 പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. ആരോഗ്യ മേഖലയിലുള്ള ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും ഏഴുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തി.
776 പേർകൂടി രോഗമുക്തരായി. ഇതുവരെ 63,490 പേരാണ് രോഗമുക്തി നേടിയത്. 7670 പേർ ചികിത്സയിലുണ്ട്. 85,842 പേർ നിരീക്ഷണത്തിലാണ്. ഇതുവരെ 339 പേരാണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..