16 January Saturday

പുതിയ ആകാശം, പുതിയ ഭൂമി; റഹ്‌മത്ത്‌ ഹാപ്പി

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

മഞ്ചേരി

കോവിഡ്‌ മുള്ളുകൾ മുറിവേൽപ്പിച്ചപ്പോഴും തളരാതെ പറന്നുയർന്നു റഹ്‌മത്ത്‌. സ്വന്തം സംരംഭത്തിലൂടെ ജീവിതത്തെ തിരിച്ചുപിടിച്ച ആ മുഖം നിറയെ സർക്കാരിനോടുള്ള തീർത്താൽ തീരാത്ത നന്ദി‌.   മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 45 ദിവസത്തെ  ചികിത്സയിലാണ്‌ റഹ്‌മത്ത് കോവിഡ് മുക്തയായത്. ആരോഗ്യ പ്രവർത്തകരോടുമുള്ള കടപ്പാടായി‌ പ്ലാസ്‌മ നൽകി. സംസ്ഥാനത്ത് ആദ്യഘട്ടം പ്ലാസ്‌മ ദാനംചെയ്‌ത ആദ്യ മൂന്ന് വനിതകളിൽ ഒരാൾ.  പൊന്നാനി വെളിയങ്കോട്‌ സ്വദേശിയായ ഇവർ ഭർത്താവ്  മുബീനൊപ്പം മുംബൈയിലായിരുന്നു. നാട്ടിലെത്തി രോഗം ബാധിച്ചു. അസുഖം മാറിയെങ്കിലും മുംബൈയിലേക്ക് തിരിച്ചുപോയില്ല. വീട്ടിൽ സ്വന്തമായി ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി ‘ഉമാമി ഫുഡ്‌സ്’ ബ്രാൻഡിൽ ഓൺലൈനിലൂടെ എത്തിക്കുകയാണ്‌ റഹ്‌മത്ത്‌.   ജോലിയില്ലാതെ  വീട്ടിലിരുന്നപ്പോഴാണ് പുതിയ സംരംഭത്തെക്കുറിച്ച് റഹ്‌മത്ത് ചിന്തിച്ചത്. മുംബൈയിൽ ഓൺലൈനായി വസ്ത്രവ്യാപാരം ചെയ്ത പരിചയമുണ്ടായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഭക്ഷണപദാർഥങ്ങളുടെ ഓൺലൈൻ കച്ചവടം. അതിനൊപ്പം വസ്ത്രവിൽപ്പനയുമുണ്ട്‌. ആവശ്യക്കാർക്ക് രണ്ടും വീടുകളിൽ എത്തിച്ചുനൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top