17 January Sunday
മുന്നേറ്റ ഗാഥയുമായി ഹരിതകേരളം മിഷൻ

നാട്ടൊരുമയിൽ ചാരുതയേറെ

രാഹുൽ രാജ്‌Updated: Monday Nov 30, 2020

മലപ്പുറം

സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷൻ  ജില്ലയിലുണ്ടാക്കിയത്‌‌ സമാനതകളില്ലാത്ത മുന്നേറ്റം. ശുചിത്വ – മാലിന്യസംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, കൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകി പ്രവർത്തനങ്ങളേറെ.   മണ്ണിൽ കൂട്ടായ്‌മയുടെ 
വിളവ്‌  ഹരിതകേരളം മിഷനിലുൾപ്പെടുത്തി സഹകരണ വകുപ്പുമായി ചേർന്ന്‌ കൃഷി ആരംഭിച്ചു. ജില്ലയിലെ ഏഴ്‌ സഹകരണ സർക്കിളുകളിലെ 37 മാതൃകാ തോട്ടങ്ങളിൽ 89.26 ഹെക്ടറിലാണിത്‌. 343 സംഘങ്ങൾവഴി 12,551 തെങ്ങിൻ തൈകളും വിതരണംചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളായ മലപ്പുറം,- എടരിക്കോട്‌ സ്പിന്നിങ്‌‌ മിൽ, ആതവനാട്‌ മാൽക്കോടെക്സ്‌, കുറ്റിപ്പുറം കെൽട്രോൺ എന്നിവിടങ്ങളിലും കൃഷിയിറക്കി. മലബാർ ദേവസ്വം ബോർഡുമായി സഹകരിച്ച്‌ കാടാമ്പുഴ ക്ഷേത്രം (അഞ്ച്‌ ഏക്കർ), തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം (30 സെന്റ്‌), തുമരക്കാവ്‌ ക്ഷേത്രം (50 സെന്റ്‌), തൃപ്രങ്ങോട്‌ ക്ഷേത്രം (150 സെന്റ്‌) എന്നിവിടങ്ങളിലും കൃഷിയിറക്കി.  വൃത്തിയോടെ 61 
തദ്ദേശസ്ഥാപനങ്ങൾ ജില്ലയിലെ 61 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വ പദവി കൈവരിച്ചു. 51 പഞ്ചായത്തുകൾ, എട്ട്‌ നഗരസഭകൾ, രണ്ട്‌ ബ്ലോക്കുകൾവീതം ശുചിത്വ പദവി നേടി. ഹരിതകേരളം മിഷൻ മാനദണ്ഡപ്രകാരം 60 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ നേടുന്ന സ്ഥാപനങ്ങൾക്കാണ്‌ ശുചിത്വപദവി.   നീക്കി; 4,89,647 കിലോ 
മാലിന്യം  ക്ലീൻ കേരള കമ്പനി മുഖേന ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളിൽനിന്ന്‌ 4,89,647 കിലോ മാലിന്യം നീക്കംചെയ്തു. 11,062 കിലോ തരംതിരിച്ച മാലിന്യവും 4,78,545 കിലോ അവശിഷ്ട മാലിന്യവുമാണ്‌. സർക്കാർ ഓഫീസുകളിൽനിന്ന്‌ 4213 കിലോ ഇ –- വേസ്‌റ്റും.   ഒഴുകുന്നു സമൃദ്ധമായി തോടുകളും നീർച്ചാലുകളും മാലിന്യമുക്തമാക്കുന്ന ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പയിന്റെ ഭാഗമായി 733 കിലോ മീറ്റർ ജില്ലയിൽ ശുചീകരിച്ചു. ആദ്യഘട്ടത്തിൽ 47 തദ്ദേശസ്ഥാപനങ്ങളിൽ 67 കിലോമീറ്ററും രണ്ടാംഘട്ടത്തിൽ 72 തദ്ദേശസ്ഥാപനങ്ങളിൽ 666 കിലോമീറ്ററും നവീകരിച്ചു. തൊഴിലുറപ്പ്‌ തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തിയാണ്‌ ശുചീകരണം.  പച്ചത്തുരുത്ത്‌ പ്രാദേശിക ജൈവവൈവിധ്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 37.78 ഏക്കറിൽ പച്ചതുരുത്തുകൾ സ്ഥാപിച്ചു. 2019 –-ൽ 25 തദ്ദേശസ്ഥാപനങ്ങളിലെ 39 സ്ഥലങ്ങളിൽ 19.39 ഏക്കറും രണ്ടാംഘട്ടത്തിൽ 30 തദ്ദേശസ്ഥാപനങ്ങളിലെ 34 സ്ഥലങ്ങളിൽ 18.39 ഏക്കറിലും പച്ചതുരുത്ത്‌ നിർമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top