19 January Sunday

‘ഓപറേഷൻ തണ്ടർ’: കുടുങ്ങിയത്‌ 48 ബസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019
തിരൂരങ്ങാടി
ജില്ലയിൽ നിയമംലംഘിച്ച്‌ പാഞ്ഞ 48 ടൂറിസ്‌റ്റ്‌ ബസുകൾക്കെതിരെ നടപടി. ‘ഓപറേഷൻ തണ്ടർ’ പരിശോധനയിലാണിത്‌. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, കോട്ടക്കൽ, കക്കാട്, തലപ്പാറ, വളാഞ്ചേരി, എന്നിവിടങ്ങളിലായിരുന്നു പരിശോധന. 71,500 രൂപ പിഴ ഈടാക്കി.  ജില്ലാ എൻഫോഴ്സ്മെന്റ് ആർടി ടി ജി ഗോഗുലിന്റെ നിർദേശപ്രകാരമാണ് പരിശോധന. അമിതമായി ലൈറ്റുകൾ ഘടിപ്പിച്ച 31 ബസുകൾക്കെതിരെ കേസെടുത്തു. അനുവദനീയമായതിൽ കൂടുതൽ ശബ്ദസംവിധാനം ഉപയോഗിച്ച നാല് ബസിനെതിരെയും നടപടിയെടുത്തു.  പുറംബോഡിയിൽ ചിത്രപ്പണികൾ–- രണ്ട്‌,  എയർഹോൺ –-13 എന്നിങ്ങനെയും കേസെടുത്തു.
പ്രധാന വാർത്തകൾ
 Top