14 December Saturday

ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

സിഐടിയു ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലില്‍ നടത്തിയ ക്യൂബന്‍ ഐക്യദാര്‍ഢ്യപ്രകടനം

മലപ്പുറം 
സിഐടിയു ജില്ലാ കമ്മിറ്റി ക്യൂബ ഐക്യദാർഢ്യ പ്രകടനം നടത്തി. മലപ്പുറം കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡിന് മുൻവശത്ത് നടന്ന പരിപാടി സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ വി ശശികുമാർ ഉദ്ഘാടനംചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ അധ്യക്ഷനായി.  ജില്ലാ വൈസ് പ്രസിഡന്റ്‌ വി പി സോമസുന്ദരൻ സംസാരിച്ചു. ജില്ലാ ട്രഷറർ ഇ എൻ ജിതേന്ദ്രൻ സ്വാഗതവും ജില്ലാ കമ്മിറ്റിയം​ഗം കെ പി ഫൈസൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top