30 November Monday

മലയോര ഹൈവേയിൽ തണൽ പരക്കും

എം സനോജ്Updated: Friday Oct 30, 2020

തണൽ വീഥി മാതൃക

 

 
നിലമ്പൂർ
സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ മലയോര ഹൈവേ (എസ്എച്ച് 59) കടന്നുപോകുന്ന പ്രദേശങ്ങളിൽ തണലൊരുക്കാൻ വനംവകുപ്പിന്റെ ‘തണൽവീഥി’ പദ്ധതി.
ജില്ലയിൽ 101 കിലോമീറ്ററിലാണ് മരങ്ങൾ നടുന്നത്. നിലമ്പൂർ മണ്ഡലത്തിലെ പൂക്കോട്ടുംപാടം മുതൽ മൂത്തേടം കാറ്റാടിക്കടവ് പാലം വരെയുള്ള 15 കിലോമീറ്ററിലാകും‌ ആദ്യഘട്ടം. പൂമരങ്ങളായ മന്ദാരം, കണിക്കൊന്ന, അശോകം, പൂമരുത്, ടെക്കോമ, ഫലവൃക്ഷങ്ങളായ കുടംപുളി, റമ്പൂട്ടാൻ, നെല്ലി, വേപ്പ് തുടങ്ങിയവയാണ് നടുക. തൈകളുടെ മൂന്നുവർഷത്തേക്കുള്ള പരിപാലന ചുമതല തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്‌. വനംവകുപ്പ് സംരക്ഷണമൊരുക്കും. 
അക്കേഷ്യ ഉൾപ്പെടെ വനവല്‍ക്കരണത്തിന്റെ ഭാ​ഗമായി ഓപ്പറേഷൻ ജന്മഭൂമി പദ്ധതിപ്രകാരം മുറിച്ചുമാറ്റും. മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തിയാവുന്നതോടെ പദ്ധതി ആരംഭിക്കുമെന്ന് വനം അസിസ്റ്റ​ന്റ് കൺസർവേറ്റർ ജോസ് മാത്യു പറഞ്ഞു. 
ജില്ലയിൽ മൂന്ന് റീച്ചുകളായാണ് പാതയുടെ പ്രവൃത്തി. 
മുണ്ടേരി ഫാം -- പാലുണ്ട -- എടക്കര -- മൂത്തേടം -- കരുളായി- -- പൂക്കോട്ടുപാടം, പൂക്കോട്ടുപാടം മുതൽ കാളികാവ്- -- കേരള എസ്റ്റേറ്റ് -- പാലക്കാട് ജില്ലയിലെ അലനെല്ലൂർവരെ. പൂക്കോട്ടുപാടം -- റെയിൽവേ -- വെളിയംതോട് -- ചാലിയാർ പഞ്ചായത്തിലെ മൈലാടി പാലംവഴി മൂലേപ്പാടം വരെ.  പൂക്കോട്ടുംപാടം മുതൽ മൂത്തേടം വരെയും മുണ്ടേരി വിത്തുകൃഷിത്തോട്ടം മുതൽ ചാത്തമുണ്ട വരെയും മലയോര ഹൈവേയുടെ നിർമാണം പുരോ​​ഗമിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top