30 November Monday

കുതിക്കാം കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

തലക്കാട് പഞ്ചായത്ത് ഇ കെ നായനാർ ഇൻഡോർ സ്റ്റേഡിയം

 

തിരൂർ
ജില്ലയിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം തിരൂർ തലക്കാട് പഞ്ചായത്തിൽ ഒരുങ്ങി. മുക്കാൽ കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച തലക്കാട് ഇ കെ നായനാർ ഇൻഡോർ സ്റ്റേഡിയം കേരളപ്പിറവി ദിനത്തിൽ പകൽ 11ന് എളമരം കരീം എംപി നാടിന് സമർപ്പിക്കും. 
തലക്കാട് പഞ്ചായത്തും എളമരം കരീം എംപിയുടെ എംപി ഫണ്ടും സ്വരൂപിച്ച് നിർമിച്ച ഇൻഡോർ സ്റ്റേഡിയം ജില്ലയിലെ ഏറ്റവും വലിയ കായിക സമുച്ചയമാണ്. രണ്ട് ഷട്ടിൽ ഗ്രൗണ്ടും ഒരു വോളിബോൾ ഗ്രൗണ്ടും ഒരേസമയം ഉപയോഗിക്കാൻ കഴിയും. മുന്നൂറിലധികം പേർക്ക് കളി കാണാൻ കഴിയുന്ന മികച്ച ഗ്യാലറിയുമുണ്ട്. 
ഡ്രെസ്സിങ് റൂം, ടോയ് ലറ്റ് ബ്ലോക്ക്, ഫ്ലഡ് ലൈറ്റ് എന്നീ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് സ്റ്റേഡിയം നിർമിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ എം കുഞ്ഞിബാവ പറഞ്ഞു. 
പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നും 53 ലക്ഷം രൂപയും എളമരം കരീമിന്റെ എംപി ഫണ്ടിൽനിന്നും 17 ലക്ഷം രൂപയും ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമാണം പൂർത്തീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top