23 November Monday
രോഗമുക്തി 1300, രോഗികൾ 589

ആശ്വാസത്തിന്റെ വ്യാഴം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 

 
മലപ്പുറം
വ്യാഴാഴ്ച ജില്ലയ്ക്ക്‌ ആശ്വാസദിനം. കോവിഡ്‌ ബാധിതരായി ചികിത്സയിലായിരുന്ന 1300 പേർ രോഗമുക്തരായി. 40,011 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗംമാറി വീടുകളിലേക്ക് മടങ്ങിയത്. 589 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 547 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ‌. 31 പേരുടെ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യപ്രവർത്തകനും, ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ ആറ് പേർക്കും വിദേശത്തുനിന്നെത്തിയ നാല് പേർക്കും രോഗം ബാധിച്ചു. 
61,156 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 10,083 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 846, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 647, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 161 പേരുമാണുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. 226 പേരാണ് ഇതുവരെ മരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top