02 December Friday

തുഞ്ചൻ വിദ്യാരംഭം *കലോത്സവത്തിന്‌ *നാളെ തിരിതെളിയും

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

തിരൂർ

കുഞ്ഞിളം നാവിൻതുമ്പിൽ അറിവിന്റെ  മധുരംപകരാൻ ഭാഷാപിതാവിന്റെ മണ്ണിൽ ഒരുക്കം പൂർത്തിയായി.  തുഞ്ചൻപറമ്പിലെ വിദ്യാരംഭം കലോത്സവത്തിന് ശനിയാഴ്ച തിരിതെളിയും. കോവിഡ് ആശങ്കയിൽ കഴിഞ്ഞ രണ്ടുവർഷമായി തുഞ്ചൻ  കലോത്സവവും വിദ്യാരംഭവും നടത്തിയിരുന്നില്ല. 
ഒക്‌ടോബർ  അഞ്ചിന് പുലർച്ചെമുതൽ  തുഞ്ചൻപറമ്പിലെ കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകും. തുഞ്ചൻപറമ്പിൽ വിദ്യാരംഭത്തിന് മുൻകൂർ രജിസ്ട്രേഷനില്ല.  
 വിദ്യാരംഭം കലോത്സവം  ശനി വൈകിട്ട് 4.30ന്  ചലച്ചിത്രതാരം വി കെ ശ്രീരാമൻ  ഉദ്ഘാടനംചെയ്യും. എം ടി വാസുദേവൻ നായർ അധ്യക്ഷനാകും. തുടർന്ന്‌ വിവിധ ദിവസങ്ങളലായി കലോത്സവത്തിൽ നൃത്ത സംഗീത പരിപാടി, കവികളുടെ വിദ്യാരംഭം, ഭാഷാശുദ്ധി മത്സരം, പുസ്തക പൂജവയ്‌പ്‌, തുഞ്ചൻ ട്രസ്റ്റ് പുസ്തകപ്പുര എന്നിവയുമുണ്ടാവും.
 
വിവിധ ദിവസങ്ങളിലെ പരിപാടികൾ 
ഒക്‌ടോബർ  ഒന്നിന്‌ വൈകിട്ട്‌  ആറിന് ഷാജി കുഞ്ഞൻ അവതരിപ്പിക്കുന്ന ഗസൽസന്ധ്യ, 8ന് അരിയല്ലൂർ ലോക്യ ആർട്ട് സ്പേസ് മഞ്ജു വി നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം.  
2ന്‌   വൈകിട്ട് 5.30ന് വേദമിത്ര വയലിൻ സോളോ,  7ന് മട്ടന്നൂർ ശിവരഞ്ജിനി കലാക്ഷേത്രത്തിന്റെ  സർഗവിരുന്ന്, 9ന് തൃക്കണ്ടിയൂർ ലളിതകലാ സമിതിയുടെ നൃത്തനൃത്യങ്ങൾ.   3ന്‌ വൈകിട്ട് 5.30ന് കൃഷ്ണൻ പച്ചാട്ടിരിയും ഗോപി മണമ്മലും സംഘവും അവതരിപ്പിക്കുന്ന കളേഴ്സ് ഓഫ് ലൗ, 7ന് കോട്ടക്കൽ പ്രണവാഞ്ജലി നൃത്തകലാക്ഷേത്രയുടെ നൃത്താർച്ചന, 8.30ന് പയ്യനങ്ങാടി മുദ്ര നൃത്തകലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങൾ.  
4ന്‌  വൈകിട്ട് 5.30ന്  മയൂരനൃത്തങ്ങൾ, 6.30ന് തൃക്കണ്ടിയൂർ മഹിളാസമാജത്തിന്റെ നൃത്തനൃത്യങ്ങൾ,  8ന് അരുൺ പ്രഭാകരൻ അവതരിപ്പിക്കുന്ന മെഹ്ഫിൽ.  5ന്‌  രാവിലെ 9.30ന്  കവികളുടെ വിദ്യാരംഭം, വൈകിട്ട് 5.30ന്‌ ഡോ. എൽ ശ്രീരഞ്ജിനി, മാന്നാർ സംഗീതിക കർണാടക സംഗീതം,  7.30ന് തിരൂർ രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക് ത്യാഗരാജസ്വാമികളുടെ ഉത്സവസമ്പ്രദായ കൃതികൾ .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top