18 October Friday

കുതിർന്നുതീരില്ല നന്മയുടെ പാഠം

സ്വന്തം ലേഖകൻUpdated: Friday Aug 30, 2019
 
മലപ്പുറം
പ്രളയത്തിൽ പഠനോപകരണം നഷ്ടപ്പെട്ട 5596 കുട്ടികൾക്ക്‌ സഹായവുമായി സമഗ്ര ശിക്ഷ കേരളം. തിരുവനന്തപുരം മുതൽ തൃശൂർവരെ എട്ട് ജില്ലകളിലെ  സമഗ്ര ശിക്ഷ പ്രോജക്ട് ഓഫീസുകൾ സമാഹരിച്ച പഠനോപകരണങ്ങൾ ജില്ലയിലെത്തിച്ചു.  കലക്ടറേറ്റിൽ ലഭ്യമായ പഠനോപകരണങ്ങളും സമഗ്ര ശിക്ഷ ഓഫീസിലുണ്ട്‌. എട്ട്‌ ബ്ലോക്കുകളിലേക്കുള്ള 2100 കിറ്റ്‌ ബിആർസി വഴി വിതരണം തുടങ്ങി. ബാഗ്, നോട്ട്ബുക്ക്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ചോറ്റുപാത്രം, വാട്ടർ ബോട്ടിൽ, കുടകൾ എന്നിവയാണ്‌ കിറ്റിൽ. പഠനകിറ്റുകൾ നിലമ്പൂർ ജിഎൽപിഎസിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ  കലക്ടർ ജാഫർ മലിക്കിന് നൽകി. 
കുഞ്ഞുമനസ്സുകളിൽ പ്രളയമേൽപ്പിച്ച സംഘർഷം കുറയ്ക്കാൻ  തയ്യാറാക്കിയ ‘സ്പർശം'  സാന്ത്വന കലാരൂപം അവതരിപ്പിച്ചു. ഡെപ്യൂട്ടി കലക്ടർ ജെ ഒ അരുൺ, വിദ്യാഭ്യാസ ഉപഡയറക്ടർ പി കൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ  എം മണി, സ്കൂൾ പ്രധാനാധ്യാപകൻ ജോർജ്‌ പി വർഗീസ്, സ്കൂൾ എസ്എംസി ചെയർമാൻ ഇ കെ ഫിറോസ്ഖാൻ എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ ടി രത്നാകരൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ ടി വി മോഹനകൃഷ്ണൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top