Deshabhimani

പി പി സുനീറിന് ജന്മനാടിന്റെ സ്വീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 01:26 AM | 0 min read

പൊന്നാനി 
രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പി പി സുനീറിന് ജന്മനാടിന്റെ സ്വീകരണം. ഇ കെ ഇമ്പിച്ചിബാവയ്‌ക്കും സി ഹരിദാസിനുംശേഷം പൊന്നാനിയിൽനിന്ന് രാജ്യസഭയിലെത്തിയ പി പി സുനീറിനെ വാദ്യമേളത്തോടെയാണ്‌ മാറഞ്ചേരി പൗരാവലി സ്വീകരിച്ചത്. മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ എം വിജയൻ അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ സുനീറിനെ പൊന്നാടയണിയിച്ചു. വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഇ സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ പി ബീന, ജില്ലാ പഞ്ചായത്തംഗം എ കെ സുബൈർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അബ്‌ദുൽ അസീസ്, പഞ്ചായത്തംഗം ഷിജിൽ, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, വി വി സുരേഷ്, ഇ അബ്ദുൾ നാസർ, എ പി വാസു, ടി കെ അബ്ദുൽ റഷീദ്, എ കെ അലി, അഷ്റഫ് തരോത്തേൽ, സി പ്രസാദ്  എന്നിവർ സംസാരിച്ചു.


deshabhimani section

Related News

0 comments
Sort by

Home