11 August Tuesday

ആ അമ്മയ്‌ക്ക്‌ ഒടുവിൽ ചികിത്സ

സ്വന്തം ലേഖകൻUpdated: Tuesday Jun 30, 2020
 
മലപ്പുറം
അവസാനം നിസ്സഹായതയുടെ ചങ്ങലപൊട്ടി. മാനസികാസ്വാസ്ഥ്യമുള്ള വെളിയങ്കോട്‌ സ്വദേശി  റീനയെ പ്രസവത്തിന്‌  തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടരമാസം ഗർഭമുള്ള ഇവരുടെ ആരോഗ്യസ്ഥിതി വഷളായതോടെ  സൈക്കോ സോഷ്യൽ കൗൺസിലർ ധന്യയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ ആശുപത്രിയിലെത്തിച്ചത്‌. 
 മതിയായ ഭക്ഷണവും പരിചരണവും ലഭ‌ിക്കാതെ വീട്ടിൽ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന റീനയുടെ ദൈന്യാവസ്ഥ ‘ദേശാഭിമാനി’യാണ്‌ പുറംലോകത്തെയറിയിച്ചത്‌.   രണ്ടു‌മക്കളുള്ള റീനയുടെ ഭർത്താവ്‌ രമേശൻ കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യചെയ്‌തു. പണിതീരാത്ത വീട്ടിൽ ഒറ്റയ്‌ക്കാണ്‌ താമസം. രണ്ടുമക്കളും ഭർതൃവീട്ടുകാർക്കൊപ്പമാണ്‌. റീന ആരെയും വീട്ടിലേക്ക്‌  പ്രവേശിക്കാൻ സമ്മതിക്കില്ല. ഒരാഴ്‌ചമുമ്പ്‌  തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇറങ്ങിയോടി. വീണ്ടും വീട്ടിലെത്തിച്ചു. പൊലീസ്‌ സഹായത്തോടെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top