12 August Wednesday

മഞ്ചേരിയില്‍ ചികിത്സയിൽ മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

 മലപ്പുറം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. 24നാണ് തമിഴ്നാട് കള്ളാക്കുർച്ചി സ്വദേശിയായ അരശൻ (55) മരിച്ചത്. 
കോട്ടക്കൽ പാലത്തറയിൽ പഴയസാധനങ്ങൾ ശേഖരിച്ച്‌ വിൽക്കുന്നയാളായിരുന്നു. പനിയും ഛർദ്ദിയും അനുഭവപ്പെട്ടപ്പോഴാണ്‌ 23ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. 
വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും 24ന് പുലർച്ചെ ആറിന്‌ മരിക്കുകയായിരുന്നെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചദിവസം ശേഖരിച്ച സാമ്പിൾ പരിശോധക്ക് അയച്ചിരുന്നു. രോഗി മരിച്ചശേഷം നടത്തിയ പരിശോധനയിൽ കോവിഡ് ബാധ കണ്ടെത്തിയില്ല. 
കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി തമിഴ്നാട്ടിൽ സംസ്‌കരിച്ചു. 
സാമ്പിളിന്റെ തുടർ പരിശോധനാ ഫലത്തിലാണ് ഇപ്പോൾ വൈറസ്‌ സ്ഥിരീകരിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top