14 November Thursday

മോഡി സത്യാനന്തര കാലഘട്ടത്തിന്റെ സൃഷ്ടി: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
മലപ്പുറം
രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുമ്പോഴും സാമ്പത്തിക പ്രയാസത്തിൽ ജനജീവിതം ദുസ്സഹമാകുമ്പോഴും കോർപറേറ്റ് മാധ്യമങ്ങളാൽ കരുത്തനെന്നു വിശേഷിപ്പിക്കപ്പെടുന്ന മോഡി, സത്യാനന്തര കാലഘട്ടത്തിന്റെ സൃഷ്ടിയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം എം ബി രാജേഷ് അഭിപ്രായപ്പെട്ടു. കെഎസ്ടിഎ ജില്ലാ വനിതാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  തങ്ങൾക്കനുകൂലമായ ഭരണം വീണ്ടും വരാൻ കോർപറേറ്റുകൾ നടത്തിയ പ്രചാരണത്തിന്റെ വിജയമാണ് രണ്ടാം എൻഡിഎ സർക്കാർ. മതനിരപേക്ഷ വിദ്യാഭ്യാസം ഇല്ലാതാക്കി പകരം മതാധിഷ്ഠിത വിദ്യാഭ്യാസത്തിന്  അടിത്തറപാകാനാണ് ദേശീയവിദ്യാഭ്യാസ കരടുരേഖയിലൂടെ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം കെട്ടിയുയർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.  
സംസ്ഥാന കമ്മിറ്റി അംഗം ജി വി സുമ അധ്യക്ഷയായി. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി കെ എ ഷാഫി സംസാരിച്ചു.  ജില്ലാ സെക്രട്ടറി ആർ കെ ബിനു സ്വാഗതവും  എസ് ബിന്ദു നന്ദിയും പറഞ്ഞു.
 വിവിധ വിഷയങ്ങളിൽ നടന്ന സംവാദത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബദറുന്നീസ നേതൃത്വം നൽകി. ഭരണഘടനയും ലിംഗനീതിയും എന്ന വിഷയത്തിൽ പി എം ആതിര ക്ലാസെടുത്തു. അധ്യാപികമാരുടെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറി. ക്യാമ്പിന്റെ സമാപന ദിവസമായ ഞായറാഴ്ച മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ദേശാഭിമാനി അസിസ‌്റ്റന്റ‌് എഡിറ്റർ എ വി അനിൽകുമാർ ക്ലാസെടുക്കും.
പ്രധാന വാർത്തകൾ
 Top