14 July Tuesday

ആ പ്രതിരോധ കുപ്പായത്തിന് 1,55,555 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
കൊണ്ടോട്ടി 
മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താനായി‌ ദേശീയതാരം അനസ് എടത്തൊടിക നൽകിയ ജേഴ്സിയുടെ ലേലം അവസാനിച്ചു. 1,55,555 രൂപയാണ്‌ യുവ സംരംഭകരും കെഎൻപി എക്സ്പോട്ടേഴ്സ് ഉടമകളും സഹോദരങ്ങളുമായ സുഫിയാൻ കാരിയും അഷ്ഫർ സാനുവും ചേർന്ന്‌ വിളിച്ചത്.
ഡിവൈഎഫ്ഐയുടെ റീ സൈക്കിൾ കേരള ക്യാമ്പയിനിൽ പങ്കാളിയായുള്ള  ജേഴ്‌സി ലേലത്തിൽ ഓൺലൈനായി  നിരവധി പേർ പങ്കെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ട് അനസ് എടത്തൊടിക ജേഴ്സി കൈമാറും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി പി കെ മുബഷിർ തുടങ്ങിയവർ പങ്കെടുക്കും.
പ്രധാന വാർത്തകൾ
 Top