25 May Monday

ഒരാൾക്കുകൂടി; ആകെ 9

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
 മലപ്പുറം 
ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽനിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശിയായ 41 കാരനാണ് വൈറസ് ബാധ. ഇയാൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണെന്ന്  കലക്ടർ ജാഫർ മലിക് അറിയിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം ഒമ്പതായി. 
മാർച്ച് 19നാണ് പയ്യനാട് സ്വദേശി ജില്ലയിലെത്തിയത്. ദുബായിൽനിന്ന് എസ്ജി 54 സ്‌പൈസ് ജെറ്റ് വിമാനത്തിൽ രാത്രി 9.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. പരിശോധന പൂർത്തിയാക്കി സഹോദരന്റെ കാറിൽ മഞ്ചേരി പയ്യനാടുള്ള സ്വന്തം വീട്ടിലെത്തി ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം പൊതുസമ്പർക്കമില്ലാതെ സ്വയം നിരീക്ഷണം. മാതാപിതാക്കളേയും കുടുംബാം​ഗങ്ങളേയും സഹോദരന്റെ വീട്ടിലേക്ക് മാറ്റി. 24ന് രോഗലക്ഷണമനുഭവപ്പെട്ടപ്പോൾ പകൽ 11.30ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ  സക്കീന പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് പയ്യനാട് സ്വദേശിയും കൈക്കൊണ്ടതെന്ന്  കലക്ടർ പറഞ്ഞു.  ഇയാൾക്കൊപ്പം മാർച്ച് 19ന് രാത്രി 9.30ന് ദുബായിൽനിന്ന് കരിപ്പൂരിലെത്തിയ എസ്ജി  - 54 സ്‌പൈസ് ജെറ്റ് വിമാനത്തിൽ സഞ്ചരിച്ചവർ ജില്ലാ  കൺട്രോൾ സെല്ലിൽ അറിയിച്ച്‌ സ്വയം നിരീക്ഷണത്തിൽ കഴിയണം. കൺട്രോൾ സെൽ നമ്പർ:- 0483 2737858, 2737857, 2733251, 2733252, 2733253.
പ്രധാന വാർത്തകൾ
 Top