25 May Monday

കൊറിയർ അയക്കാം റീ ചാർജ് ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
മലപ്പുറം
ജില്ലയിൽ  മൊബൈൽ റീ ചാർജ് ഷോപ്പുകളും കൊറിയർ സേവനങ്ങളും അവശ്യ സർവീസായി അനുവദിക്കുമെന്ന് കലക്ടർ അറിയിച്ചു. മൊബൈൽ റീ ചാർജ് ഷോപ്പുകൾക്കും  കൊറിയർ സ്ഥാപനങ്ങൾക്കും  രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ  പ്രവർത്തിക്കാം. കൊറിയർ ഡെലിവറി  രാത്രി എട്ടുവരെ പ്രവർത്തിക്കാനുള്ള അനുമതിയുമുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് സ്ഥാപനത്തിന്റെ ഐഡി കാർഡുകൾ നിർബന്ധമാണ്.
ഹോട്ടലുകൾക്കും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. പാർസൽ സേവനങ്ങൾമാത്രമേ അനുവദിക്കുകയുള്ളൂ.  രാത്രി എട്ടുവരെ ഹോം ഡെലിവറി നൽകാം. ഹോട്ടൽ  ജീവനക്കാർ  സ്വന്തം ഐഡി കാർഡുകൾ കൈയ്യിൽ കരുതേണ്ടതുണ്ട്.  
പ്രധാന വാർത്തകൾ
 Top