28 January Friday

‘പലമയുടെ പലഹാരക്കൂട്ട്’ 5ന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

തിരൂർ
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  ‘പലമയുടെ പലഹാരക്കൂട്ട്‌’ പാചകമത്സരം. അഞ്ചിന്‌ പകൽ മൂന്നിന്‌  പച്ചാട്ടിരി പിഎഎൻഎംഎസ്എയുപി സ്‌കൂളിലാണിത്‌. വീടുകളിലുണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ അതിന്റെ പാചകക്കുറിപ്പടക്കം കൊണ്ടുവരണം. ഒരാൾക്ക്‌ ഒരു ഇനത്തിലേ പങ്കെടുക്കാനാകൂ. സ്‌ത്രീകൾക്കും പുരുഷൻമാർക്കും മത്സരിക്കാമെന്ന്‌ സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  താൽപ്പര്യമുള്ളവർ പേരും മൊബൈൽ നമ്പറും  ഫോട്ടോയും 97452 85104, 98474 70179, 94958 47099 എന്നീ വാട്സ്ആപ്പ് നമ്പറുകളിലേക്ക്‌ അയച്ച്‌ രജിസ്‌റ്റർചെയ്യണം. അവസാനതീയതി: രണ്ട്‌. സി പി റംല, ഗീത പള്ളിയേരി, സി പി സുൾഫത്ത്, എൻ കെ തങ്കം, കെ ലത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top