17 January Sunday

വോട്ട്‌ നിറയ്‌ക്കാൻ കേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

കുറുവ എപിഎം കേക്ക് ഹൗസിൽ രാഷ്ട്രീയ പാർടികളുടെ ചിഹ്നം പതിപ്പിച്ച കേക്കുകൾ തയ്യാറാക്കുന്നു

മലപ്പുറം
കോവിഡ്‌ കാലത്തെ തെരഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്തെ പരീക്ഷണകാലംകൂടിയാണ്‌. നിയന്ത്രണങ്ങൾക്കുള്ളിലും പരമാവധി വോട്ടുറപ്പിക്കാൻ വിവിധ മാർഗങ്ങൾ തേടുകയാണ്‌  മുന്നണികൾ. സ്ഥാനാർഥികളുടെ ചിഹ്നംപതിച്ച കേക്കുകൾക്ക്‌ ആവശ്യക്കാരേറെ. പരസ്യ പ്രചാരണങ്ങളും അനൗൺസ്‌മെന്റുകളും ഇല്ലാത്ത സാഹചര്യത്തിൽ സ്ഥാനാർഥികളുടെ ചിഹ്‌നം പരിചയപ്പെടുത്താനുള്ള എളുപ്പവഴിയാണിത്‌. തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ കേക്ക്‌ മുറിക്കുന്നതും  പതിവാണ്‌. എല്ലാ രാഷ്‌ട്രീയ പാർടികളുടെയും ചിഹ്നം പതിപ്പിച്ച കേക്കുകൾ വിപണിയിൽ ലഭ്യമാണ്‌. 800 രൂപമുതലാണ്‌ വില. ഫ്രഷ്‌ ക്രീമിലാണ്‌ കേക്ക്‌ തയ്യാറാക്കുന്നത്‌. ബ്ലാക്ക്‌ ഫോറസ്റ്റ്‌, വൈറ്റ്‌ ഫോറസ്റ്റ്‌, റെഡ്‌ വെൽവെറ്റ്‌ തുടങ്ങിയ ഏതും ലഭിക്കും. ചിഹ്നം മാത്രമല്ല, മുന്നണികളുടെ ആവശ്യമനുസരിച്ച്‌ പലനിറത്തിലും കേക്കുകൾ തയ്യാറാക്കുന്നു. ‘ആദ്യമായാണ്‌ കേക്കിൽ ഇത്തരമൊരു പരീക്ഷണം. ഓർഡർ ചെയ്ത്‌ 15 മിനിറ്റിനുള്ളിൽ തയ്യാറാക്കി നൽകും. 30 കിലോ മീറ്റർ പരിധിക്കുള്ളിൽ ഹോം ഡെലിവറിയുമുണ്ട്‌’–- കുറുവ എപിഎം ബേക്ക്‌സ്‌ ആൻഡ്‌ കേക്ക്‌ ഹൗസ്‌ ഉടമ എ പി എം മഹ്‌ഷൂഖ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top