28 November Saturday

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നടപ്പാക്കും: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

 മലപ്പുറം

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും രോഗം വ്യാപിക്കുന്ന പ്രദേശങ്ങൾ കൂടുതലാവുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നടപ്പാക്കുമെന്ന് കലക്ടർ കെ ഗോപാലകൃഷ്ണൻ.
കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ള നിർദിഷ്ട മേഖലകളാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി കണക്കാക്കുന്നത്. രോഗബാധിതരായവർ താമസിക്കുന്ന വീട്/കെട്ടിടവും പരിസരവും ആയിരിക്കും മൈക്രോ കണ്ടെയ്ൻമെന്റ് സോൺ. സാമ്പത്തിക പ്രവർത്തനങ്ങളെ തടയാത്തവിധമായിരിക്കും ഇത് നടപ്പാക്കുക. 
നഗരസഭ/ പഞ്ചായത്ത് വാർഡുകൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണായി കണക്കാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്ക്കാൻ പറ്റും. എന്നാൽ, രോഗവ്യാപനം തടയുന്നതിനുള്ള കർശന നടപടികളും ഇതോടൊപ്പം സ്വീകരിക്കും. 
ജില്ലയിൽ ആവശ്യത്തിനുള്ള ചികിത്സാ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top