09 December Friday

കോട്ടക്കൽ ആര്യവൈദ്യശാലാ ആയുര്‍വേദ സെമിനാര്‍ *എറണാകുളത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

 കോട്ടക്കൽ

കോട്ടക്കൽ ആര്യവൈദ്യശാലയുടെ 59–-ാമത് ആയുർവേദ സെമിനാർ ഒക്ടോബർ 16ന് എറണാകുളം ടിഡിഎം ഹാളിൽ. ‘ക്ലിനിക്കൽ പെർസ്പെക്റ്റീവ്സ് ഓഫ് ഡയബറ്റിക് ന്യൂറോപ്പതി’ വിഷയത്തിലാണ്‌  സെമിനാർ. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനംചെയ്യും. പിവിഎസ് സൺറൈസ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എസ് രാംമനോഹർ മുഖ്യപ്രഭാഷണം നടത്തും. ഡോ. ആർ കെ  രാധികാറാണി (അസോസിയേറ്റ് പ്രൊഫസർ, ഗവ. ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ), ഡോ. വി കെ ശശികുമാർ (മെഡിക്കൽ സൂപ്രണ്ട്, അമൃത ആയുർവേദ ഹോസ്പിറ്റൽ, കൊല്ലം), ഡോ. എം പ്രവീൺ (സീനിയർ ഫിസിഷ്യൻ, ആര്യവൈദ്യശാല, കോട്ടക്കൽ) എന്നിവർ സംസാരിക്കും. ഡോ. എം ആർ വാസുദേവൻ നമ്പൂതിരി (റിട്ട. ഡയറക്ടർ, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ)  മോഡറേറ്ററാകും. ‘ക്ലിനിക്കൽ അപ്ലിക്കേഷൻ ഓഫ് രസായന ഇൻ മോഡേൺ ടൈംസ്’  പുസ്തകം  ഡോ. ഇ എ സോണിയ (ഡിഎംഒ, ഐഎസ്എം എറണാകുളം)  പ്രകാശിപ്പിക്കും. 
ആയുർവേദ വിദ്യാർഥികൾക്ക്‌ ആര്യവൈദ്യശാല നൽകുന്ന വൈദ്യരത്നം പി എസ് വാരിയർ അഖിലേന്ത്യാ ആയുർവേദ പ്രബന്ധ മത്സര അവാർഡ്, ആര്യവൈദ്യൻ പി മാധവ വാരിയർ ഗോൾഡ് മെഡൽ, ആര്യവൈദ്യൻ എസ് വാരിയർ എൻഡോവ്മെന്റ്, ആര്യവൈദ്യൻ എൻ വി കെ വാരിയർ എൻഡോവ്മെന്റ്, മാലതി, എം കെ ദേവിദാസ് വാരിയർ എന്നിവരുടെ പേരിലുള്ള ‘ജ്ഞാനജ്യോതി’ അവാർഡ്‌ എന്നിവ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top