06 December Tuesday
ലൈഫ് പദ്ധതി

എടവണ്ണയില്‍ 200 കുടുംബങ്ങൾക്ക് ആദ്യഗഡു കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ലൈഫ് ഭവന പദ്ധതിയിൽ അർഹരായ പട്ടികജാതി കുടുംബങ്ങൾക്കുള്ള ആദ്യഗഡു പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് വിതരണംചെയ്യുന്നു

എടവണ്ണ
സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ മികച്ച ഇടപെടലുമായി എടവണ്ണ പഞ്ചായത്ത്.   പഞ്ചായത്തില്‍ അർഹരായ പട്ടികജാതി കുടുംബങ്ങൾക്കുള്ള  ആദ്യഗഡു വിതരണംചെയ്തു. 161 പട്ടികജാതി കുടുംബങ്ങൾക്ക് ആദ്യഗഡു പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ്  വിതരണംചെയ്തു. 39 കുടുംബങ്ങൾക്ക് തുക നേരത്തെ കൈമാറിയിരുന്നു. 
എടവണ്ണ പഞ്ചായത്ത് ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടാണ് ലിസ്റ്റ് പൂർണമായും പരിഗണിച്ച് 200 പട്ടികജാതി കുടുംബങ്ങൾക്ക്  ഭവന പദ്ധതി അനുവദിക്കുന്നത്. 
വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ് അധ്യക്ഷയായി. പി ബാബുരാജൻ, കെ ടി അൻവർ, ഹംന അലി അക്ബർ, പി മുനീർ, പഞ്ചായത്ത് സെക്രട്ടറി ജെ ജ്യോതി, ബിനീഷ് വർഗീസ്, എം ജാഫർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top