06 December Tuesday

ഹിന്ദി ദേശീയ സെമിനാറിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ഹിന്ദി പഠനവകുപ്പിന്റെ  ത്രിദിന ദേശീയ സെമിനാർ തുടങ്ങി. പിവിസി ഡോ. എം നാസർ ഉദ്ഘാടനംചെയ്തു.  മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാല മുൻ പിവിസി ഡോ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദി കവി ലീലാധർ മണ്ഡലോയി ഭാഷാവൈവിധ്യം പരിചയപ്പെടുത്തി. ഹിന്ദിവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷനായി. ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത്, ഡോ. സി ഷിബി എന്നിവർ സംസാരിച്ചു. സെമിനാർ 30ന്‌ സമാപിക്കും. വിവിധ സെഷനുകളിൽ ഡോ. പ്രമോദ് കുമാർ തിവാരി, ഡോ. സർവേശ് കുമാർ തിവാരി, ഡോ. ബിപിൻ തിവാരി, ഡോ. തമിൾ സെൽവൻ, ഡോ. സുനിൽ പി ഇളയിടം, ഡോ. സി ജെ ജോർജ്, ഡോ. സി എം മുരളീധരൻ, കെ കെ രാമചന്ദ്രൻ എന്നിവർ സംസാരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top